Currency

ഭക്ഷ്യവസ്തുക്കള്‍ പാഴാകുന്നത് 73 % കുറയ്ക്കാനായെന്ന് മുനിസിപ്പാലിറ്റി

സ്വന്തം ലേഖകന്‍Thursday, January 25, 2018 1:31 pm

ദുബായ്: ഭക്ഷ്യവസ്തുക്കള്‍ പാഴായിപോകുന്നത് കുറയ്ക്കാന്‍ മുനിസിപ്പാലിറ്റിക്കു കഴിഞ്ഞെന്ന് അധികൃതര്‍ അറിയിച്ചു. 2016ല്‍ 13,586 ടണ്‍ ഭക്ഷ്യവസ്തുക്കളാണു നഷ്ടമായത്. ഇത് കഴിഞ്ഞ വര്‍ഷം 3670 ടണ്ണായി കുറയ്ക്കാനാന്‍ സാധിച്ചു. 73 % കുറയ്ക്കാനായെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഫുഡ് ട്രേഡ് കണ്‍ട്രോള്‍ വിഭാഗം മേധാവി ഡോ. ഇസാം അല്‍ ഹഷ്മി പറഞ്ഞു.

ഭക്ഷ്യവസ്തുക്കള്‍ മോശമാകാതിരിക്കാന്‍ സ്വീകരിച്ച നടപടികളാണ് ഈ നേട്ടത്തിനു സഹായിച്ചത്. 1953 ടണ്‍ ഭക്ഷ്യവസ്തുക്കളുടെ പുനരുപയോഗം സാധ്യമാക്കി. ഇതു കൂടാതെ 1426 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ യുഎഇ ഫുഡ് ബാങ്കിലേക്കു മാറ്റി. ഉല്‍പാദനം വര്‍ധിപ്പിക്കാനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നടപടികള്‍ സഹായിച്ചതായി അദ്ദേഹം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x