നഗരസഭയുടെ പാര്‍ക്കുകളില്‍ ശാരീരിക വ്യതിയാനങ്ങളുള്ള നിശ്ചയദാര്‍ഢ്യ വിഭാഗത്തിലെ ജനങ്ങള്‍ക്ക് തുണയായി എത്തുന്നവര്‍ക്കും സൗജന്യ പ്രവേശനം അനുവദിക്കും. നിശ്ചയദാര്‍ഢ്യ സമൂഹത്തിന്റെ ശാക്തീകരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് ചുവടുപിടിച്ചാണ് പുതിയ തീരുമാനം.
ദുബായ്: നഗരസഭയുടെ പാര്‍ക്കുകളില്‍ ശാരീരിക വ്യതിയാനങ്ങളുള്ള നിശ്ചയദാര്‍ഢ്യ വിഭാഗത്തിലെ ജനങ്ങള്‍ക്ക് തുണയായി എത്തുന്നവര്‍ക്കും സൗജന്യ പ്രവേശനം അനുവദിക്കും. നിശ്ചയദാര്‍ഢ്യ സമൂഹത്തിന്റെ ശാക്തീകരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് ചുവടുപിടിച്ചാണ് പുതിയ തീരുമാനം.
കിരീടാവകാശിയും എക്സിക്യുട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം പ്രഖ്യാപിച്ച എന്റെ സമൂഹം എല്ലാവര്‍ക്കുമുള്ള ഇടം എന്ന പദ്ധതിയുടെ കൂടെ ഭാഗമായാണ് നടപടി. 2020 ആകുമ്പോഴേക്കും ദുബായിയെ സമ്പൂര്‍ണ നിശ്ചയദാര്‍ഢ്യ സൗഹൃദ നാടാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. അനുഗമിക്കുന്ന രണ്ടു പേരുടെ പ്രവേശന ടിക്കറ്റിന് ഇളവു നല്കുന്ന തീരുമാനം നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന് നാസര്‍ ലൂത്തയാണ് പുറത്തിറക്കിയത്.
ദുബായിലെ പൊതു പാര്‍ക്കുകള്‍, ചില്‍ഡ്രന്‍സ് സിറ്റി, ദുബായ് സഫാരി പാര്‍ക്ക് എന്നിവിടങ്ങളിലെല്ലാം ഈ ഇളവ് ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.