
ദുബായ്: എസ്‌കലേറ്ററുകളില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിഴ അടയ്‌ക്കേണ്ടി വരും. എന്‍വയോണ്‍മെന്റ് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി സെക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് മുഹമ്മദ് ഷെരീഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷോപ്പിങ് മാളുകളിലും വന്‍കിട കെട്ടിടങ്ങളിലും എസ്‌കലേറ്ററുകള്‍ സ്ഥാപിക്കുന്നത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി ആയിരിക്കണം. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആയിരം ദിര്‍ഹം പിഴ നല്‍കേണ്ടി വരും.
എസ്‌കലേറ്ററുകളില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. കൂടാതെ എസ്‌കലേറ്ററുകളില്‍ കുട്ടികള്‍ തൂങ്ങിക്കിടക്കാനോ വസ്ത്രങ്ങള്‍ കുരുങ്ങാനോ ഉള്ള സാഹചര്യം ഉണ്ടാവരുത്. എലിവേറ്ററുകള്‍, എസ്‌കലേറ്ററുകള്‍, പാസ് വേകള്‍ എന്നിവ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതായുള്ള സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.