Currency

വിസ്മയക്കാഴ്ചകള്‍ ഒരുക്കി ദുബായ് പുതുവര്‍ഷത്തെ വരവേറ്റു

സ്വന്തം ലേഖകന്‍Tuesday, January 1, 2019 11:31 am

ദുബായ്: ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടത്തില്‍ വിസ്മയക്കാഴ്ചകള്‍ ഒരുക്കി ദുബായ് പുതുവര്‍ഷത്തെ വരവേറ്റു. ലക്ഷക്കണക്കിന് പേരാണ് ബുര്‍ജ് ഖലീഫയിലെ വര്‍ണകാഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ തടിച്ചു കൂടിയത്. ‘കാലം, മുന്നേറ്റം’ എന്ന ആശയത്തിലായിരുന്നു ഇത്തവണ ബുര്‍ജ് ഖലീഫയിലെ ആഘോഷം. കണ്ണഞ്ചിപ്പിക്കുന്ന വര്‍ണങ്ങളില്‍ അറബിയിലും ഇംഗ്ലീഷിലും ചൈനീസ് ഭാഷയിലും പുതുവര്‍ഷ ആശംസകള്‍ തെളിഞ്ഞു. എട്ട് മിനിറ്റ് നീണ്ട വെടിക്കെട്ടും ലേസര്‍ ഷോയും കാണാന്‍ ലക്ഷങ്ങളാണ് തടിച്ചു കൂടിയത്.

ബുര്‍ജ് ഖലീഫക്ക് പുറമെ ദുബായില്‍ അഞ്ചിടങ്ങളില്‍ കരിമരുന്ന് പ്രകടനങ്ങള്‍ ഒരുക്കിയിരുന്നു. അബുദബി, ഷാര്‍ജ, റാസല്‍ഖൈമ എന്നീ എമിറേറ്റുകളിലും വര്‍ണാഭമായ ആഘോഷങ്ങള്‍ അരങ്ങേറി. ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരത്തില്‍ ആകാശം മുട്ടെ പ്രതീക്ഷകളുമായാണ് ദുബായ് 2019 നെ വരവേല്‍ക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x