Currency

സീറോ ഫുഡ് വെയ്സ്റ്റ്; ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളുമായി ദുബായ് മുനിസിപ്പാലിറ്റി

സ്വന്തം ലേഖകന്‍Tuesday, October 10, 2017 11:01 am

രാജ്യാന്തര ഭക്ഷ്യദിനത്തോട് അനുബന്ധിച്ച് ഉപഭോക്താക്കളെയും ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും പങ്കെടുപ്പിച്ചാണ് വിവിധ പരിപാടികള്‍ നടപ്പാക്കുന്നത്. ഈ മാസം 16ന് ആണ് ലോക ഭക്ഷ്യദിനം. 'സീറോ ഫുഡ് വെയ്സ്റ്റ്' എന്ന ഹാഷ്ടാഗില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തും.

 

ദുബായ്: ഭക്ഷണം പാഴാക്കരുതെന്ന സന്ദേശവുമായി ദുബായ് മുനിസിപ്പാലിറ്റി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. രാജ്യാന്തര ഭക്ഷ്യദിനത്തോട് അനുബന്ധിച്ച് ഉപഭോക്താക്കളെയും ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും പങ്കെടുപ്പിച്ചാണ് വിവിധ പരിപാടികള്‍ നടപ്പാക്കുന്നത്. ഈ മാസം 16ന് ആണ് ലോക ഭക്ഷ്യദിനം. ‘സീറോ ഫുഡ് വെയ്സ്റ്റ്’ എന്ന ഹാഷ്ടാഗില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തും.

ഭക്ഷ്യസംരക്ഷണം സംബന്ധിച്ച് നൂതനാശയങ്ങള്‍ പങ്കുവയ്ക്കാന്‍ സ്ഥാപനങ്ങളോടും വ്യക്തികളോടും മുനിസിപ്പാലിറ്റി അഭ്യര്‍ഥിച്ചു. ഭക്ഷണം പാഴാക്കാതെ, വിതരണം ചെയ്യാന്‍ സഹായിക്കുന്ന ‘ഫില്‍ അപ് ദ് ഫ്രിഡ്ജ്’ പ്രചാരണവും മുനിസിപ്പാലിറ്റി നടത്തും. ദുബായിയുടെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ഫ്രിഡ്ജുകള്‍ വഴി ഭക്ഷണം ശേഖരിക്കുന്ന പദ്ധതിയാണിത്.

ദുബൈയിലും യുഎഇയിലും ഭക്ഷണം പാഴാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ വ്യക്തികളും സ്ഥാപനങ്ങളും ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പ്രതിജ്ഞാബദ്ധരാകണമെന്നു ദുബായ് മുനിസിപ്പാലിറ്റി പരിസ്ഥിതി, ആരോഗ്യ സുരക്ഷാവിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ ഖാലിദ് മുഹമ്മദ് ഷരീഫ് പറഞ്ഞു. പ്രതിവര്‍ഷം, തയാറാക്കുന്ന ഭക്ഷണത്തില്‍ മൂന്നിലൊന്നും പാഴായിപ്പോകുന്നെന്നാണ് യുഎന്നിന്റെ കണക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x