Currency

ദുബായില്‍ ഇനി മുതല്‍ രാത്രിയിലും കടലില്‍ നീന്താം

സ്വന്തം ലേഖകന്‍Tuesday, May 23, 2017 1:51 pm

ലോകത്തിലെ ഏക സപ്തനക്ഷത്ര ഹോട്ടലായ ബുര്‍ജ് അല്‍ അറബിനോട് ചേര്‍ന്നാണ് ഉം സുഖീമിലെ പുതിയ ബീച്ച്. കാറ്റില്‍ നിന്നുള്ള ഊര്‍ജം ഉപയോഗിക്കുന്ന രണ്ടു സ്മാര്‍ട്ട് പോളുകള്‍ ബീച്ചില്‍ സ്ഥാപിച്ചിട്ടുണ്ട്. ദിവസവും 1.5 കിലോവാട്ട് വൈദ്യുതി ഇവ ഓരോന്നില്‍ നിന്നും ഉത്പാദിപ്പിക്കാന്‍ കഴിയും.

ദുബായ്: ദുബായില്‍ രാത്രിയില്‍ നീന്താന്‍ അനുവദിക്കുന്ന ബീച്ച് സജ്ജമായി. ലോകത്തിലെ ഏക സപ്തനക്ഷത്ര ഹോട്ടലായ ബുര്‍ജ് അല്‍ അറബിനോട് ചേര്‍ന്നാണ് ഉം സുഖീമിലെ പുതിയ ബീച്ച്. കാറ്റില്‍ നിന്നുള്ള ഊര്‍ജം ഉപയോഗിക്കുന്ന രണ്ടു സ്മാര്‍ട്ട് പോളുകള്‍ ബീച്ചില്‍ സ്ഥാപിച്ചിട്ടുണ്ട്. ദിവസവും 1.5 കിലോവാട്ട് വൈദ്യുതി ഇവ ഓരോന്നില്‍ നിന്നും ഉത്പാദിപ്പിക്കാന്‍ കഴിയും. ഇതുവഴി പോളിനിരുവശവും 120 മീറ്ററും കടലിനുള്ളിലേക്ക് 50 മീറ്ററും വെളിച്ചമെത്തിക്കാന്‍ സ്മാര്‍ട്ട് പോളുകള്‍ക്കു കഴിയും.

പോളുകളില്‍ സെന്‍സര്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ രാത്രിയാകുമ്പോള്‍ വിളക്കുകള്‍ തനിയെ പ്രകാശിക്കും. കൂടാതെ കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പുകളും മറ്റും പ്രദര്‍ശിപ്പിക്കാന്‍ സ്മാര്‍ട്ട് പോളുകളില്‍ ഡിജിറ്റല്‍ സ്‌ക്രീനുമുണ്ട്. ബീച്ചിന്റെ മറ്റൊരുപ്രത്യേകത എല്ലാ സൗകര്യങ്ങളോടും കൂടിയ സ്മാര്‍ട്ട് ഡ്രസിങ് റൂമുകളാണ്. ആംബുലന്‍സും ആശയവിനിമയത്തിനുള്ള സജ്ജീകരണങ്ങളും പ്രത്യേകം പരിശീലനം നേടിയ ലൈഫ് ഗാര്‍ഡുകളും ബീച്ചിലുണ്ട്.

സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് സാധാരണ ദുബായിലെ ബീച്ചുകളില്‍ രാത്രികാലങ്ങളില്‍ നീന്താനും കുളിക്കാനും അനുവദിക്കാറില്ലായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x