ലോകത്തെ ഏറ്റവും വലിയ ഇന്‍ഡോര്‍ തീം പാര്‍ക്കായ ഐ.എം.ജി വേള്‍ഡ് ഓഫ് അഡ്വഞ്ചർ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. 3.7 ബില്യണ്‍ ദിര്‍ഹം ചെലവിട്ട് നിർമിച്ച പാർക്ക് 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിൽ വ്യാപിച്ചു കിടക്കുന്നതാണ്.
ദുബായി: ലോകത്തെ ഏറ്റവും വലിയ ഇന്‍ഡോര്‍ തീം പാര്‍ക്കായ ഐ.എം.ജി വേള്‍ഡ് ഓഫ് അഡ്വഞ്ചർ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. 3.7 ബില്യണ്‍ ദിര്‍ഹം ചെലവിട്ട് നിർമിച്ച പാർക്ക് 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിൽ വ്യാപിച്ചു കിടക്കുന്നതാണ്. നാല് തീമുകളിലായി വ്യത്യസ്തങ്ങളായ 22 റൈഡുകളാണ് പാര്‍ക്കിന്‍െറ പ്രധാന പ്രത്യേകത.
യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഓപ്പണിംഗ് സെറിമണിയുടെ ഭാഗമായി സന്ദർശനം നടത്തി. ഇല്യാസ് ആന്‍ഡ് മുസ്തഫ ഗലദാരി ഗ്രൂപ്പ് നിർമിച്ചിരിക്കുന്ന പാർക്ക്, മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഗ്ലോബല്‍ വില്ലേജിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.
ലോസ്റ്റ് വാലി ദിനോസര്‍ അഡ്വഞ്ചര്‍ ആണ് പാര്‍ക്കിലെ ഏറ്റവും വലിയ ഭാഗം. ഏഴുലക്ഷം ചതുരശ്ര അടി സ്ഥലത്ത് ദിനോസറുകളുടെ ആനിമേഷന്‍ മാതൃക നിര്‍മിച്ചിരിക്കുകയാണ് ഇവിടെ. 3.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഡിസ്നിയുടെ മാര്‍വല്‍ സ്റ്റുഡിയോസ്. ലൈവ് തിയറ്റര്‍, ഐ.എം.ജി ബുലവാഡ്, ഹോണ്ടഡ് ഹോട്ടല്‍ എന്നിവയുമുണ്ട്. റീട്ടെയില്‍ സ്റ്റോറുകളും റസ്റ്റാറന്‍റുകളും ബുലവാഡില്‍ സജ്ജീകരിച്ചിരിക്കുന്നു. ഫൈവ് ഡി സിനിമ അടക്കമുള്ള കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക് സോണാണ് മറ്റൊരു പ്രത്യേകത.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.