Currency

നായ പൊതുനിരത്തു വൃത്തികേടാക്കിയാല്‍ ഉടമ വൃത്തിയാക്കണം; അല്ലെങ്കില്‍ പിഴയും ജപ്തിയും

സ്വന്തം ലേഖകന്‍Saturday, December 9, 2017 9:32 am

 

ദുബായ്: ഓമനിച്ചു വളര്‍ത്തുന്ന നായകളെയും കൊണ്ട് നഗരത്തിലൂടെ കറങ്ങുന്നവര്‍ സൂക്ഷിക്കുക. നായ പൊതുനിരത്തു വൃത്തികേടാക്കിയാല്‍ ഉടമസ്ഥന്‍ തന്നെ വൃത്തിയാക്കണമെന്ന പുതിയ പരിഷ്‌കാരം കൊണ്ടുവന്നിരിക്കുകയാണ് ദുബായ് ഭരണകൂടം. ലോകം ശുചീകരിക്കുവെന്ന യജ്ഞത്തിന്റെ ഭാഗമായി ദുബായ് നഗരസഭയാണ് പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്.

വളര്‍ത്തു നായ പൊതുനിരത്ത് വൃത്തികേടാക്കി ഉടമ അത് ശുചീകരിക്കാതിരുന്നാല്‍ ഉടമസ്ഥന്‍ 200 ദിര്‍ഹം പിഴയടക്കേണ്ടിവരും. ഇതുകൂടാതെ കുറ്റം ഇനിയാവര്‍ത്തിക്കില്ലെന്ന് നഗരസഭയ്ക്ക് എഴുതി നല്‍കുകയും വേണം. കുറ്റം വീണ്ടും ആവര്‍ത്തിച്ചാല്‍ നായയെ ജപ്തി ചെയ്യുന്നതിലേക്കും പിഴ തുക ഇരട്ടിക്കുകയും ചെയ്യും. മൂന്ന് ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ നായയെ കണ്ടുകെട്ടാനും നിയമപ്രകാരം സാധിക്കുമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x