Currency

116 അശ്വങ്ങള്‍ അണിനിരന്നു; ദുബായ്ക്ക് 46-ാം ദേശീയദിനത്തില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി

സ്വന്തം ലേഖകന്‍Monday, December 4, 2017 3:52 pm

ദുബായ്: ദുബായ്ക്കു മറ്റൊരു ലോക റെക്കോര്‍ഡ് കൂടി. 46-ാം ദേശീയദിനത്തോടനുബന്ധിച്ചു കുതിരകളുടെ ഏറ്റവും വലിയ നിരയൊരുക്കിയാണ് ഇത്തവണ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ദുബായ് പൊലീസും മെയ്ദാന്‍ സിറ്റി കോര്‍പറേഷനും ചേര്‍ന്നാണു ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ദുബായ് പൊലീസിന്റെ 116 കുതിരകളുടെ വിജയക്കുതിപ്പില്‍ അശ്വാരൂഢരുടെ കൈകളിലെ നൂറുകണക്കിനു ദേശീയപതാകകള്‍ പാറിപ്പറന്നതും വര്‍ണവിസ്മയമായി. ദുബായ് പൊലീസ് സേനാംഗങ്ങളും മെയ്ദാന്‍ സിറ്റി കോര്‍പറേഷന്‍ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു.

പൊലീസിനെ സംബന്ധിച്ചിടത്തോളം ആവേശം പകരുന്ന അപൂര്‍വ നേട്ടമാണിതെന്ന് ദുബായ് പൊലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ പറഞ്ഞു. ഏറ്റവും മികച്ച ജനുസിലുള്ള കുതിരകളാണ് ദുബായ് പൊലീസിനുള്ളത്. രാജ്യത്തിനാകെ അഭിമാനകരമായ ഈ നേട്ടം ദേശീയദിനാഘോഷത്തിനു കൂടുതല്‍ മികവേകുന്നതായി മെയ്ദാന്‍ ചെയര്‍മാന്‍ സഈദ് ഹുമൈദ് അല്‍ തായര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x