Currency

ദുബായില്‍ വ്യാജ ഉല്‍പന്നങ്ങള്‍ക്കെതിരെ നടപടി; പിടിച്ചെടുത്തതില്‍ മാസ്‌കുകളും ഗ്ലൗസുകളും

സ്വന്തം ലേഖകന്‍Tuesday, January 12, 2021 7:13 pm

ദുബായ്: ദുബായില്‍ വ്യാജ ഉല്‍പന്നങ്ങള്‍ക്കെതിരെ നടപടി. മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ച നാലു ലക്ഷത്തോളം ഫേസ് മാസ്‌കുകളും ഗ്ലൗസുകളും മറ്റും കഴിഞ്ഞ വര്‍ഷം പിടികൂടിയതായി ദുബായ് പൊലിസ് പറഞ്ഞു. മൂന്ന് വില്ലകളിലായി സംഭരിച്ച 400,000 വ്യാജ ഫേസ് മാസ്‌കുകള്‍, 25,000 ഗ്‌ളൗസുകള്‍, പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ നിര്‍മിച്ച 29,187 വ്യാജ വാച്ചുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ദുബായ് പൊലിസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സാലിം അല്‍ ജല്ലഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള മൂന്നുപേരാണ് തട്ടിപ്പിന് പിന്നില്‍. വാട്ട്‌സ്ആപ്പ് മുഖേന ഓര്‍ഡര്‍ അനുസരിച്ച് വില്‍പന നടത്തുകയായിരുന്നു സംഘം. മൂന്നു പേരും പൊലിസ് പിടിയിലാണ്. വ്യാജ ഉല്‍്പന്നങ്ങള്‍ക്കെതിരെ കര്‍ശന നടപടിയാണ് ദുബായ് പൊലിസ് കൈാക്കൊള്ളുന്നത്്. 2.6 ബില്യണ്‍ ദിര്‍ഹം മൂല്യം വരുന്ന വ്യാജ വസ്തുക്കളാണ് പിടികൂടിയത്. ദുബയ് സാമ്പത്തിക വികസന വകുപ്പുമായി ചേര്‍ന്നാണ് ദുബായ് പോലീസ് വ്യാജ ഉല്‍പന്നങ്ങള്‍ക്കെതിരായ പോരാട്ടം തുടരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x