Currency

അനായാസം ഡ്രൈവ് ചെയ്യാവുന്ന ലോകരാജ്യങ്ങളുടെ പട്ടികയില്‍ ദുബായ് നഗരം രണ്ടാമത്

സ്വന്തം ലേഖകന്‍Thursday, November 14, 2019 12:14 pm

ദുബായ്: സുരക്ഷിതമായും സുഗമമായും ആസ്വദിച്ച് വാഹനമോടിക്കാവുന്ന ലോകത്തിലെ നഗരങ്ങളുടെ പട്ടികയില്‍ ദുബായിക്ക് രണ്ടാംസ്ഥാനം. ഫ്രാന്‍സ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മിസ്ര്‍ ഓട്ടോ എന്ന കമ്പനി നടത്തിയ പുതിയ പഠനത്തിലാണ് ദുബായ് നഗരത്തിന് അര്‍ഹമായ പ്രാധാന്യം ലഭിച്ചത്.

റോഡിന്റെ ഗുണമേന്മ, കുറഞ്ഞ റോഡ് ടാക്‌സ്, താരതമ്യേന കുറഞ്ഞ ഇന്ധനച്ചെലവ്, പാര്‍ക്കിങ് സൗകര്യം, അപകടങ്ങള്‍ കുറവ് തുടങ്ങിയ ഘടകങ്ങളില്‍ ഏറെ അനുകൂലമായ മികച്ച സ്‌കോറാണ് ദുബായ് നഗരത്തിന് ലഭിച്ചിട്ടുള്ളത്. പെര്‍ത്ത്, കാല്‍ഗാരി, വിയന്ന, സിംഗപ്പൂര്‍, ലണ്ടന്‍ നഗരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ റോഡ് നികുതി മാത്രമേ ദുബായില്‍ ഈടാക്കുന്നുള്ളൂ. ലോകത്തിലെ 100 പ്രധാനപ്പെട്ട നഗരങ്ങളെ തെരഞ്ഞെടുത്ത് നടത്തിയ പഠനത്തില്‍ വിവിധ മേഖലകളിലായ ദുബായിക്ക് 97.96 സ്‌കോറാണ് ലഭിച്ചത്.

ഒട്ടാവ (കാനഡ), ബേര്‍ണ്‍ (സിറ്റ്‌സ്വര്‍ലന്‍ഡ്), എല്‍ പാസോ (ടെക്‌സാസ്), വാന്‍ക്വാവര്‍ (കാനഡ), ഗോദന്‍ബര്‍ഗ് (സ്വീഡന്‍) തുടങ്ങിയ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്. അതേസമയം ഏഷ്യന്‍ രാജ്യങ്ങളിലെ നഗരങ്ങളാണ് വാഹന യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്ന അവസ്ഥ കൂടുതലായുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x