Currency

ദുബായില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും

സ്വന്തം ലേഖകന്‍Wednesday, March 29, 2017 11:58 am

സ്പെഷ്യല്‍ പെട്രോളിന് 1.84 ദിര്‍ഹവും സൂപ്പറിന് 1.95 ദിര്‍ഹവുമായിരിക്കും ഊര്‍ജ മന്ത്രാലയത്തിന്റെ ഉത്തരവുപ്രകാരമുള്ള വില. ഇ-പ്ലസിന് 1.77 ദിര്‍ഹവും ഡീസലിന് 1.95 ദിര്‍ഹവുമായിരിക്കും പുതിയ നിരക്ക്.

ദുബായ്: രാജ്യത്ത് അടുത്ത മാസം പെട്രോള്‍, ഡീസല്‍ വില കുറയും. കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സ്പെഷ്യല്‍ പെട്രോളിന് 1.84 ദിര്‍ഹവും സൂപ്പറിന് 1.95 ദിര്‍ഹവുമായിരിക്കും ഊര്‍ജ മന്ത്രാലയത്തിന്റെ ഉത്തരവുപ്രകാരമുള്ള വില. ഇ-പ്ലസിന് 1.77 ദിര്‍ഹവും ഡീസലിന് 1.95 ദിര്‍ഹവുമായിരിക്കും പുതിയ നിരക്ക്.

അതേസമയം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ തുടര്‍ച്ചയായി വിലവര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ഏപ്രിലില്‍ വില താഴുന്നത്. രാജ്യത്ത് അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ചാണ് മാസം തോറും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x