ദുബായിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് റോഡിലെയും എമിറേറ്റ്സ് റോഡിലെയും വേഗപരിധി 120 km/h ൽ നിന്നും 110 km/h ആയി കുറച്ചു
ദുബായ്: ദുബായിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് റോഡിലെയും എമിറേറ്റ്സ് റോഡിലെയും വേഗപരിധി 120 km/h ൽ നിന്നും 110 km/h ആയി കുറയ്ക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോററ്റി അറിയിച്ചു.
റോഡപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് തീരുമാനം.
ഇതുപ്രകാരം, റഡാർ 131 km/h പുനക്രമീകരിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽതായർ അറിയിച്ചു
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.