Currency

ദുബായില്‍ കേസുകള്‍ വിചാരണയില്ലാതെ ഒത്തുതീര്‍പ്പാക്കുന്ന നിയമം പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Thursday, November 16, 2017 10:52 am

ചെറിയ കുറ്റങ്ങള്‍ പരിഹരിക്കാന്‍ കോടതിയെ ആശ്രയിക്കുന്നതിന് പകരം പിഴ ചുമത്തുന്ന രീതിയിലാണ് പുതിയ നിയമം. ദുബായിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തും.

ദുബായ്: ദുബായില്‍ റെസിഡന്‍സി നിയമലംഘന കേസുകള്‍ വിചാരണയില്ലാതെ ഒത്തുതീര്‍പ്പാക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നു. ചെറിയ കുറ്റങ്ങള്‍ പരിഹരിക്കാന്‍ കോടതിയെ ആശ്രയിക്കുന്നതിന് പകരം പിഴ ചുമത്തുന്ന രീതിയിലാണ് പുതിയ നിയമം. ദുബായിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തും. ഉദ്യോഗസ്ഥരെ അപമാനിക്കുന്നത്, ചെറിയ രീതിയിലുള്ള ട്രാഫിക് നിയമലംഘനങ്ങള്‍, ചെക്ക് കേസുകള്‍ തുടങ്ങിയവ ഇനി ഈ രീതിയില്‍ ആയിരിക്കും പരിഹരിക്കുന്നത്.

ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പുതിയ നിയമം അവതരിപ്പിച്ചത്. പുതിയ രീതിയില്‍ കേസുകള്‍ പരിഗണിക്കാന്‍ ആരംഭിച്ചതായും കേസുകള്‍ പരിഹരിക്കുന്ന സമയത്തിലും മറ്റും കുറവ് ഉണ്ടായതായും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x