അവീര്‍ റോഡിലെ ശൈഖ് ഖലീഫ, ശൈഖ് റാശിദ് റോഡുകളിലെ ഇന്റര്‍സെക്ഷനാണ് വികസനം നടക്കുന്ന പ്രധാന പാത. ഷന്ദഗ റോഡ് പരിഷ്കരണ പദ്ധതിയുടെ ഒന്നാം ഘട്ടമായി ശൈഖ് ഖലീഫ റോഡും ശൈഖ് റാശിദ് റോഡും ചേരുന്ന ഇന്റര്സെക്ഷന് തുറക്കും.
ദുബായ്: നഗരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം. ഷന്ദഗ റോഡില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷവും അടുത്ത വര്‍ഷം ആദ്യവുമായി പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ചില റോഡുകളില്‍ ഗതാഗതം നിയന്ത്രിച്ച് മറ്റു റോഡുകളിലൂടെ വഴി തിരിച്ചു വിടുന്നതിനായി റോഡ് ഗതാഗത അതോറിറ്റി സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അല്‍ ആവിര്‍ റോഡ്, ശൈഖ് ഖലീഫ ശൈഖ് റാശിദ് റോഡ് എന്നിവയിലാണ് നിര്‍മാണം നടക്കുന്നത്.
അവീര്‍ റോഡിലെ ശൈഖ് ഖലീഫ, ശൈഖ് റാശിദ് റോഡുകളിലെ ഇന്റര്‍സെക്ഷനാണ് വികസനം നടക്കുന്ന പ്രധാന പാത. ഷന്ദഗ റോഡ് പരിഷ്കരണ പദ്ധതിയുടെ ഒന്നാം ഘട്ടമായി ശൈഖ് ഖലീഫ റോഡും ശൈഖ് റാശിദ് റോഡും ചേരുന്ന ഇന്റര്സെക്ഷന് തുറക്കും. ശൈഖ് ഖലീഫാ റോഡില്‍ നിന്ന് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടിലേക്കും തിരിച്ചാണ് ഈ വഴി.
ശൈഖ് ഖലീഫ റോഡില്‍ നിന്ന് കറാമയിലേക്ക് ഇരുവശങ്ങളിലേക്കും രണ്ടുവരിയോടെ ഫ്ളൈ ഓവറും മിനാ റാശിദില്‍ നിന്ന് ശൈഖ് റാശിദ് റോഡ് മുഖേനയുള്ള യാത്രയില്‍ കുരുക്കുകള്‍ ഒഴിവാക്കാന്‍ നാലുവരി ടണലുമാണ് നിര്‍മിക്കുന്നത്. നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ ദുബായ് ഹത്ത ഒമാന്‍ റൂട്ടിലേക്കും തിരിച്ചും പോകാനുള്ള അല്‍ അവീര്‍ റോഡിന്റെ ഇരുവശത്തും ഗതാഗത നിയന്ത്രണമുണ്ടാവും. ഹത്ത-ഒമാന്‍ റൂട്ടില്‍ ദുബായ് വരെയുള്ള അവീര്‍ റോഡിന്റെ ഒരു വരിയും രണ്ടാം ഘട്ട ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ദുബായ് -ഹത്ത -ഒമാന്‍ അവീര്‍ റോഡും അടച്ചിടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.