
ദുബായ്: മെട്രോയടക്കം പൊതുവാഹനങ്ങളില്‍ ആരോഗ്യസുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍ടിഎ. കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്തുള്ള നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച അനുവദിക്കില്ല. നിയന്ത്രണം നീക്കിയതോടെ പൊതുവാഹനങ്ങളില്‍ തിരക്കേറുകയാണ്.
സ്റ്റേഷനുകളിലും വാഹനങ്ങളിലും ഒരു മീറ്റര്‍ അകലം പാലിക്കണം. ഇരിക്കരുതെന്നു രേഖപ്പെടുത്തിയ സീറ്റുകളില്‍ ഇരുന്നാല്‍ പിഴയീടാക്കും. മാസ്‌ക് ധരിക്കാതിരുന്നാലും സ്റ്റേഷനിലോ ബസ് സ്റ്റോപ്പിലോ വാഹനങ്ങളിലോ കയറിയ ശേഷം മാസ്‌ക് മാറ്റിയാലും പിഴയുണ്ടാകും. ടാക്‌സി യാത്രയെങ്കില്‍ മുന്‍ സീറ്റില്‍ ഇരിക്കരുത്. ടാക്‌സിയില്‍ 2 യാത്രക്കാരില്‍ കൂടുതല്‍ കയറുന്നത് ശിക്ഷാര്‍ഹമാണ്.
പൊതുജന സുരക്ഷയ്ക്ക് ആര്‍ടിഎ 17 മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. നിയമലംഘനങ്ങളുടെ പട്ടിക പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചുവപ്പ് നിറത്തില്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ക്കു പിഴയുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.