Currency

ആര്‍ടിഎ റോഡുകള്‍ തുറന്നു

സ്വന്തം ലേഖകന്‍Monday, September 3, 2018 11:55 am

ദുബായ്: നാദ് അല്‍ ഷിബ നാലില്‍ പാര്‍ക്കിങ് സൗകര്യങ്ങളും ഓവുചാലുകളും ഉള്‍പ്പെടെയുള്ള ഉള്‍റോഡുകള്‍ തുറന്നു. ഹത്തയിലും ഈ മാസം പകുതിയോടെ ഉള്‍റോഡുകളുടെ നിര്‍മാണം പൂത്തിയാക്കുമെന്നു ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു.

നാദ് അല്‍ ഷെബയില്‍ ആകെ 56 കിലോമീറ്റര്‍ റോഡാണു തുറന്നത്. ഹത്തയില്‍ എട്ടു കിലോമീറ്റര്‍ റോഡാണ് അടുത്തതായി തുറക്കുന്നതെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ അറിയിച്ചു


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x