ഏഷ്യന്‍ വില്ലേജ്, ആഫ്രിക്കന്‍ വില്ലേജ്, ഓപ്പണ്‍ സഫാരി വില്ലേജ്, കുട്ടികളുടെ പാര്‍ക്ക് എന്നിങ്ങനെ തരംതിരിച്ചാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. ഓരോ മേഖലയുടെയും സവിശേഷതകളും തനതു രീതികളും ക്രമീകരിച്ചാണ് നിര്‍മാണം. 80 ഹെക്ടറാണ് ഇത്തരം വില്ലേജുകള്‍. ബാക്കി 35 ഹെക്ടര്‍ ഓപ്പണ്‍ സഫാരി മേഖലയാണ്.
ദുബായ്: പരിസ്ഥിതി സൗഹൃദ പാര്‍ക്കായ ദുബായ് സഫാരിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. അല്‍ വറഖ-5ല്‍ 119 ഹെക്ടര്‍ വിസ്തൃതിയോടെ ദുബായ് നഗരസഭയാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. ഏഷ്യന്‍ വില്ലേജ്, ആഫ്രിക്കന്‍ വില്ലേജ്, ഓപ്പണ്‍ സഫാരി വില്ലേജ്, കുട്ടികളുടെ പാര്‍ക്ക് എന്നിങ്ങനെ തരംതിരിച്ചാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. ഓരോ മേഖലയുടെയും സവിശേഷതകളും തനതു രീതികളും ക്രമീകരിച്ചാണ് നിര്‍മാണം. 80 ഹെക്ടറാണ് ഇത്തരം വില്ലേജുകള്‍. ബാക്കി 35 ഹെക്ടര്‍ ഓപ്പണ്‍ സഫാരി മേഖലയാണ്.
വിവിധ ഇനത്തില്‍ പെട്ട മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമെല്ലാം ഏറ്റവും അനുയോജ്യമായ സാഹചര്യം ഒരുക്കുന്ന പദ്ധതിയാണ് പാര്‍ക്കിന്റേത്. സന്ദര്‍ശകരിലും കുട്ടികളിലും ജീവികളോടും പരിസ്ഥിതിയോടും താല്‍പര്യവും സ്‌നേഹവും വളര്‍ത്താന്‍ ഇത് സഹായകമാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വെള്ളച്ചാട്ടവും മീനുകള്‍ക്ക് വളരാന്‍ അരുവിയും ഒരുക്കും.
സൗരോര്‍ജമാണ് ഇവിടുത്തെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക. ഒരു താഴ്‌വരയില്‍ നിന്ന് മറ്റൊന്നിലേക്ക് കടക്കാന്‍ മരപ്പാലമാണ് നിര്‍മിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.