Currency

ലോകത്തെ ഏറ്റവും വലിയ ഏരിയല്‍ പ്രൊജക്ഷന്‍ സ്‌ക്രീന്‍ ദുബായ്ക്ക് സ്വന്തം

സ്വന്തം ലേഖകന്‍Thursday, March 15, 2018 12:29 pm

ദുബായ്: ലോകത്തെ എറ്റവും വലിയ ഏരിയല്‍ പ്രൊജക്ഷന്‍ സ്‌ക്രീന്‍ ദുബായ്ക്ക് സ്വന്തം. സായിദ് വര്‍ഷാചരണത്തോടനുബന്ധിച്ച് 300 അടി വലിപ്പമുള്ള സ്‌ക്രീന്‍ ഹെലികോപ്റ്ററില്‍ ഘടിപ്പിച്ച് ഉയര്‍ത്തി നിര്‍ത്തി മറ്റൊരു ഹെലികോപ്റ്ററില്‍ നിന്ന് ഇതില്‍ വീഡിയോ പ്രദര്‍ശിപ്പിച്ചു. സായിദ് വര്‍ഷത്തെക്കുറിച്ചുള്ള ലഘു ചിരതമാണ് പ്രദര്‍ശിപ്പിച്ചത്. വാസ്ല്‍ അസറ്റ് മാനേജ്മന്റെ് ഗ്രൂപ്പ് ആണ് ഈ സ്‌ക്രീന്‍ അവതരിപ്പിച്ചത്.

മൂന്ന് കിലോമീറ്റര്‍ അകലെ നിന്ന് ഇത് കാണാമായിരുന്നു. ദുബായ്ക്ക് മുകളില്‍ 90 മിനിറ്റ് ഹെലികോപ്റ്ററുകള്‍ പറന്നു. ഇതോടെ ലോകത്തെ എറ്റവും വലിയ ഏരിയല്‍ പ്രൊജക്ഷന്‍ സ്‌ക്രീന്‍ എന്ന ഗിന്നസ് റിക്കാര്‍ഡ് ദുബായ്ക്ക് സ്വന്തമായി. ന്യൂയോര്‍ക്കില്‍ സ്ഥാപിച്ച 250 അടി സ്‌ക്രീനായിരുന്നു നിലവിലെ റെക്കോര്‍ഡ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x