
ദുബായ്: കോവിഡ് വ്യാപനം മൂലം നിര്‍ത്തിവെച്ചിരുന്ന ദുബായ്- ഷാര്‍ജ ബസ് സര്‍വീസ് വീണ്ടും തുടങ്ങി. ദുബായ്- ഷാര്‍ജ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ സഹകരിച്ച് നടത്തുന്ന മൂന്ന് ബസ് റൂട്ടുകളാണ് പുനരാരംഭിച്ചത്.
ദുബായ് യൂണിയന്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ അല്‍ ജുബൈ ബസ് സ്റ്റേഷനിലേക്കും ദുബൈ അബൂഹൈല്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍ ജുബൈല്‍ ബസ് സ്റ്റേഷനിലേക്കുമുള്ള സര്‍വീസുകളാണ് തുടങ്ങിയത്. ഇത്തിസാലാത്ത് മെട്രോസ്റ്റേഷനില്‍ നിന്ന് ഷാര്‍ജ മുവൈല ബസ് സ്റ്റേഷനിലേക്കുള്ള ബസ് രണ്ടാഴ്ചക്കുള്ളില്‍ സര്‍വീസ് തുടങ്ങുമെന്ന് ആര്‍.ടി.എ പ്ലാനിങ് ഡയറക്ടര്‍ അദെല്‍ ഷര്‍കി പറഞ്ഞു.
ദുബായിലെ മൂന്ന് മെട്രോ സ്റ്റേഷനുകളെയും ഷാര്‍ജയിലെ രണ്ട് പ്രധാന ബസ് സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന റൂട്ടുകള്‍ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകും. കോവിഡ് മുന്‍കരുതല്‍ നടപടികളെല്ലാം ബസ് യാത്രക്കാര്‍ക്കും ബാധകമായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.