Currency

ഇരുപത്തിനാലാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 26ന്

സ്വന്തം ലേഖകന്‍Saturday, October 6, 2018 1:03 pm

ദുബായ്: ഇരുപത്തിനാലാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 26 മുതല്‍ ജനുവരി 26 വരെ നടക്കും. ദുബായ് ടൂറിസം വകുപ്പിന്റെ ഏജന്‍സിയായ ദുബായ് ഫെസ്റ്റിവല്‍സ് റീട്ടെയില്‍ എക്സ്റ്റാബ്ലിഷ്‌മെന്റ്(ഡി.എഫ്.ആര്‍.ഇ)ആണ് സംഘാടകര്‍.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് ഹൃദ്യമായ പരിപാടികളും പ്രമോഷന്‍ കാമ്പയിനുകളും മികച്ച ഷോപ്പിങ് അനുഭവവും വിനോദപരിപാടികളും ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്ലിന്റെ ഭാഗമായി ഒരുക്കും.

ഷോപ്പിങ്‌ഫെസ്റ്റിവലിന്റെ മറ്റൊരു വിജയകരമായ പതിപ്പിന് ദുബായ് ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സന്ദര്‍ശകര്‍ക്ക് വേണ്ടി ആകര്‍ഷകമായ അന്തരീക്ഷം ഒരുക്കുന്നതിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഡി.എഫ്.ആര്‍.ഇ സി.ഇ.ഒ അഹ്മദ് ആല്‍ ഖാജ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x