Currency

ദുബായില്‍ കാറീം ആപ് വഴി ഇനി എല്ലാ ടാക്സികളും ബുക്ക് ചെയ്യാം

സ്വന്തം ലേഖകൻWednesday, October 5, 2016 9:56 am

കാറീം ആപ് ഉപയോഗിച്ച് എല്ലാ ടാക്സികലും ബുക്ക് ചെയ്യാൻ സൗകര്യം ഒരുങ്ങുന്നതോടെ ആര്‍.ടി.എയുടെ വിവിധ ഫ്രാഞ്ചൈസി കമ്പനികള്‍ക്ക് കീഴിലുള്ള 9841 ടാക്സികള്‍ക്ക് കൂടി ബുക്കിംഗ് സൗകര്യം ലഭ്യമാകും

ദുബായ്: കാറീം ആപ് ഉപയോഗിച്ചുകൊണ്ട് ദുബായിലെ എല്ലാ ടാക്സികളും ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തുന്നു. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ കാറീം കമ്പനിയും ആര്‍.ടി.എ അധികൃതരും ഒപ്പുവെച്ചു. കാറീം ആപ് വഴി ലിമൂസിന്‍ സര്‍വീസുകള്‍ മാത്രമാണ് ഇതുവരെ ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നത്. 4700 ലിമൂസിനുകളാണ് കാറീമിന് കീഴിലുള്ളത്, ഇതിനാകട്ടെ സാധാരണ ടാക്സികളെക്കാള്‍ 30 ശതമാനം അധികനിരക്ക് നൽകേണ്ടതുണ്ട്.

കാറീം ആപ് ഉപയോഗിച്ച് എല്ലാ ടാക്സികളും ബുക്ക് ചെയ്യാൻ സൗകര്യം ഒരുങ്ങുന്നതോടെ ആര്‍.ടി.എയുടെ വിവിധ ഫ്രാഞ്ചൈസി കമ്പനികള്‍ക്ക് കീഴിലുള്ള 9841 ടാക്സികള്‍ക്ക് കൂടി ബുക്കിംഗ് സൗകര്യം ലഭ്യമാകും. ഏത് ടാക്സി വേണം എന്നത് സംബന്ധിച്ച തീരുമാനം ബുക്കിംഗ് സമയത്ത് യാത്രക്കാർക്ക് തീരുമാനിക്കുകയും ചെയ്യാം. പണമായി മാത്രമല്ല ക്രെഡിറ്റ് കാര്‍ഡ്, നോല്‍ കാര്‍ഡ് എന്നിവ വഴിയും ടാക്സി നിരക്ക് നൽകാവുന്നതാണ്.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x