നൂതന സ്മാര്‍ട്ട് ഗേറ്റ് രജിസ്ട്രേഷന് സൗജന്യ അവസരം ഒരിക്കിയിരിക്കുന്നത് ട്രേഡ് സെന്ററിലെ എട്ടാം നമ്പര്‍ ഹാളില്‍ സി.ഒന്ന് സ്റ്റാന്‍ഡിന്റെ ഭാഗത്താണ്. യു.എ.ഇ താമസ വിസയുള്ള പാസ്പോര്‍ട്ടും രാജ്യത്തെ തിരിച്ചറിയല്‍ കാര്‍ഡുമാണ് പെതുജനങ്ങള്‍ ഇതിനായി കൊണ്ടുവരേണ്ടത്.
ദുബായ്: നൂതന സ്മാര്‍ട്ട് ഗേറ്റിലൂടെയുള്ള യാത്ര നടപടിക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലാണ് ഇതിനുള്ള അവസരം. ദുബായ് ഗവണ്മെന്റ് അചീവ്മെന്റ് എക്സിബിഷന്റെ ഭാഗമായി ദുബായ് താമസ കുടിയേറ്റ വകുപ്പ് വിഭാഗമാണ് സൗജന്യ സ്മാര്‍ട്ട് ഗേറ്റ് രജിസ്ട്രേഷന് ഒരുക്കുന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ ഏറ്റവും വേഗത്തില്‍ എമിഗ്രേഷന്‍ നടപടി പൂര്‍ത്തീകരിക്കാന്‍ കഴിയുന്നതാണ് നൂതന സ്മാര്‍ട്ട് ഗേറ്റിലുടെയുള്ള യാത്ര.
നൂതന സ്മാര്‍ട്ട് ഗേറ്റ് രജിസ്ട്രേഷന് സൗജന്യ അവസരം ഒരിക്കിയിരിക്കുന്നത് ട്രേഡ് സെന്ററിലെ എട്ടാം നമ്പര്‍ ഹാളില്‍ സി.ഒന്ന് സ്റ്റാന്‍ഡിന്റെ ഭാഗത്താണ്. യു.എ.ഇ താമസ വിസയുള്ള പാസ്പോര്‍ട്ടും രാജ്യത്തെ തിരിച്ചറിയല്‍ കാര്‍ഡുമാണ് പെതുജനങ്ങള്‍ ഇതിനായി കൊണ്ടുവരേണ്ടത്. രാജ്യത്തെ വിവിധ എമിറേറ്റുകളിലെ വിസകാര്‍ക്കും ഇവിടെ നിന്ന് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.