ദുബായി: സാധനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വന്‍ ഓഫര്‍ അവസരവുമായി ദുബായി സമ്മര്‍ സര്‍പ്രൈസ് (ഡിഎസ്എസ്) എത്തുന്നു. ആയിരക്കണക്കിന് ഷോപ്പുകള്‍ പങ്കെടുക്കുന്ന ഡിഎസ്എസ് എഡിഷനില്‍ 75 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാനാണ് അവസരമൊരുക്കുന്നത്. ജൂലൈ ഒന്നുമുതല്‍ ഓഗസ്റ്റ് 12 വരെയാണ് ഡിഎസ്എസ്.
ജൂലൈ ഒന്നിന് ഡിഎസ്എസിന്റെ ഇരുപതാമത് എഡിഷനാണ് ആരംഭിക്കുന്നത്. വിലകുറച്ചും വിലപേശിയും ഷോപ്പിംഗ് നടത്താനുള്ള അവസരത്തിനൊപ്പം സമ്മാനങ്ങളുടെ വലിയ ശേഖരവും പങ്കെടുക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്കും ഓഫര്‍ ഉപയോഗപ്പെടുത്തി വിലകുറച്ച് സാധനങ്ങള്‍ വാങ്ങാനും സമ്മാനാര്‍ഹര്‍ ആകാനുമുള്ള അവസരമുണ്ട്. ദുബായി ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റാണ് ഡിഎസ്എസിന്റെ സംഘാടകര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.