ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക കാര്‍ഡ് വീടുകളിലോ തൊഴിലിടങ്ങളിലോ എത്തിച്ചു നല്‍കുമെന്ന് റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റി അധികൃതർ അറിയിച്ചു. ദു
ദുബായ്: ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക കാര്‍ഡ് വീടുകളിലോ തൊഴിലിടങ്ങളിലോ എത്തിച്ചു നല്‍കുമെന്ന് റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റി അധികൃതർ അറിയിച്ചു. ദുബായിയെ സമ്പൂർണ്ണ ഭിന്നശേഷി സൗഹൃദ നഗരമാക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്തുണ നൽകിക്കൊണ്ടാണ് ആര്‍.ടി.എ ഇക്കാര്യം അറിയിച്ചത്.
കാര്‍ഡിന് അര്‍ഹതയുള്ളവര്‍ അതിനായി ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. ശാരീരിക വെല്ലുവിളികളുള്ള വ്യക്തികള്‍ അവശ്യരേഖകള്‍ സഹിതം 8009090 എന്ന കാള്‍ സെന്‍റര്‍ നമ്പര്‍ മുഖേന അപേക്ഷ നൽകിയാൽ മതി. അഞ്ചു വര്‍ഷ കാലാവധിയുള്ള കാര്‍ഡ് ഉപയോഗിച്ച് ഭിന്നശേഷിയുള്ളവര്‍ക്ക് ദുബായ് മെട്രോയിലും ബസുകളിലും സൗജന്യയാത്ര ലഭിക്കും. വാഹനപാര്‍ക്കിങ്ങിനും ജലഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനും ആനുകൂല്യങ്ങളും ലഭിക്കുന്നതാണെന്ന് ആര്‍ടിഎ സി.ഇ.ഒ യൂസഫ് അല്‍ റിദാ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.