Currency

ദുബായ് വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന നഗരം

സ്വന്തം ലേഖകൻSaturday, September 24, 2016 11:14 am

മാസ്റ്റര്‍ കാര്‍ഡ് ഗ്ലോബല്‍ ഡെസ്റ്റിനേഷന്‍സ് സിറ്റീസ് ഇന്‍ഡക്സിന്റെ കണക്കുകളാണു ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നന്ന നഗരങ്ങളുടെ പട്ടികയിലാകട്ടെ ദുബായിക്ക് നാലാം സ്ഥാനമാണുള്ളത്.

ദുബായ്: വിനോദസഞ്ചാരികൾ ലോകത്ത് ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന നഗരം ദുബായ്. മാസ്റ്റര്‍ കാര്‍ഡ് ഗ്ലോബല്‍ ഡെസ്റ്റിനേഷന്‍സ് സിറ്റീസ് ഇന്‍ഡക്സിന്റെ കണക്കുകളാണു ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നന്ന നഗരങ്ങളുടെ പട്ടികയിലാകട്ടെ ദുബായിക്ക് നാലാം സ്ഥാനമാണുള്ളത്.

കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന നഗരങ്ങളിൽ ബാങ്കോക്ക്, ലണ്ടന്‍, പാരിസ് എന്നിവ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിൽക്കുന്നു. 2016ല്‍ ദുബായിലേക്ക് 15.27 ദശലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ബാങ്കോക്കില്‍ 21.47 ദശലക്ഷം സന്ദര്‍ശകരും ലണ്ടനില്‍ 19.88 ദശലക്ഷം പേരും പാരിസില്‍ 18.03 ദശലക്ഷം പേരും ഈ വർഷമെത്തും.

ഈ വർഷം സഞ്ചാരികള്‍ ദുബായില്‍ ചെലവഴിക്കുക 31.3 ബില്യണ്‍ ഡോളറായിരിക്കും. കഴിഞ്ഞ വർഷം ഇത് 28.20 ബില്യണ്‍ ഡോളറായിരുന്നു. ലണ്ടനില്‍ 19.76 ബില്യണും ന്യൂയോര്‍ക്കില്‍ 18.52 ബില്യണും ബാങ്കോക്കില്‍ 14.84 ബില്യണും ടോക്കിയോയില്‍ 13.48 ബില്യണും ഈ വര്‍ഷം ആളുകള്‍ ചെലവിടുമെന്ന് സൂചികയിൽ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x