കോള്‍ സെന്ററുകളില്‍ ജീവനക്കാര്‍ക്ക് പകരം റോബോട്ടുകളുടെ സേവനം തേടും. അതേസമയം സര്‍ക്കാര്‍ സേവന മേഖലയില്‍ 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്' ഏതുതരത്തില്‍ ഉപയോഗപ്പെടുത്താമെന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ട്.
ദുബായ്: സര്‍ക്കാര്‍ മേഖലയില്‍ വിവിധ സേവനങ്ങള്‍ക്കായി എമിറേറ്റില്‍ റോബോട്ടുകളെ നിയോഗിക്കാന്‍ പദ്ധതി തയാറാക്കുന്നു. റോബോട്ടുകളെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിന് ജീവനക്കാരെ പരിശീലിപ്പിക്കും. ഇതിനുള്ള സ്മാര്‍ട്ട് ലാബ് പ്രവര്‍ത്തനം തുടങ്ങി. സ്മാര്‍ട്ട് ദുബായ് ഓഫീസും സ്മാര്‍ട്ട് ദുബായ് ഗവണ്മെന്റ് എസ്റ്റാബ്ലിഷ്മെന്റും ചേര്‍ന്ന് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ശില്പശാലയില് ലാബ് ഉദ്ഘാടനം ചെയ്തു. ഏപ്രിലില്‍ ആദ്യഘട്ടമെന്ന നിലയില്‍ 200 ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്.
കോള്‍ സെന്ററുകളില്‍ ജീവനക്കാര്‍ക്ക് പകരം റോബോട്ടുകളുടെ സേവനം തേടും. അതേസമയം സര്‍ക്കാര്‍ സേവന മേഖലയില്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ ഏതുതരത്തില്‍ ഉപയോഗപ്പെടുത്താമെന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ നൂറുകണക്കിന് വരുന്ന രേഖകള്‍ പരിശോധിക്കുന്നതിന് റോബോട്ടുകള്‍ക്ക് എളുപ്പം സാധിക്കുമെന്നും അതിലൂടെ തെറ്റുകള്‍ ഒഴിവാക്കാനുമാകുമെന്നും സ്മാര്‍ട്ട് ദുബായ് ഗവണ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് സി.ഇ.ഒ. വിസാം ലൂത്ത വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.