Currency

ദുബായ് ട്രാം രണ്ടാം വാർഷികം ആഘോഷിക്കുന്നു

സ്വന്തം ലേഖകൻFriday, November 11, 2016 9:19 pm

തൊണ്ണൂറുലക്ഷം യാത്രക്കാരാണ് ഇതുവരെ ദുബായ് ട്രാം സെർവീസ് ഉപയോഗപ്പെടുത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സമയനിഷ്ഠയിൽ 96.4%, ഷെഡ്യൂൾ പാലിക്കുന്നതിൽ 98.1% എന്നിങ്ങനെയാണ് പ്രകടന സൂചികയിൽ ട്രാം സർവീസിന്റെ മികവ്.

ദുബായ്: ദുബായ് ട്രാം രണ്ടാം വാർഷികം ആഘോഷിക്കുന്നു.  ഇക്കാലയളവിൽ ദുബായ് ട്രാം 10.5 ലക്ഷം കിലോമീറ്റർ വിജയകരമായി ഓടുകയും 1,76,000 ട്രിപ്പുകൾ നടത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ട്രാമിന്റെ മുഖമുദ്രയായ സമയകൃത്യത, സുരക്ഷ, ഉപഭോക്തൃ സംതൃപ്തി, ഉന്നത നിലവാരം എന്നിവ നിലനിർത്താൻ തങ്ങൾക്കാകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

തൊണ്ണൂറുലക്ഷം യാത്രക്കാരാണ് ഇതുവരെ ദുബായ് ട്രാം സെർവീസ് ഉപയോഗപ്പെടുത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സമയനിഷ്ഠയിൽ 96.4 ശതമാനം, ഷെഡ്യൂൾ പാലിക്കുന്നതിൽ 98.1 ശതമാനം എന്നിങ്ങനെയാണ് പ്രകടന സൂചികയിൽ ട്രാം സർവീസിന്റെ മികവ്. വിനോദസഞ്ചാര, സാമ്പത്തിക രംഗങ്ങളിൽ മുന്നിട്ടു നിൽക്കുന്ന മേഖലയിലൂടെയുള്ള ഗതാഗതം ലക്ഷ്യമാക്കിയാണ് രണ്ട് വർഷം മുമ്പ് ട്രാം സർവീസ് ആരംഭിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x