Currency

ദുബായിലേക്ക് വരാനുള്ള കോവിഡ് യാത്രാ ചട്ടങ്ങളില്‍ ഇളവ്

സ്വന്തം ലേഖകന്‍Saturday, October 3, 2020 12:28 pm

ദുബായ്: ദുബായിലേക്ക് വരാനുള്ള കോവിഡ് യാത്രാ ചട്ടങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. പുതിയ ചട്ടപ്രകാരം യുഎഇ സ്വദേശികള്‍ ഏത് രാജ്യത്ത് നിന്നായാലും ദുബായിലേക്ക് പുറപ്പെടാന്‍ പി.സി.ആര്‍ ടെസ്റ്റ് ഫലം ഹാജരാക്കേണ്ടതില്ല. എന്നാല്‍, ദുബായില്‍ എത്തിയ ശേഷം ഇവര്‍ പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം.

ദുബായ് ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് കോവിഡ് യാത്രാ ചട്ടങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. അതേസമയം, ദുബായിലേക്ക് വരുന്ന റെസിഡന്റ് വിസക്കാര്‍, സന്ദര്‍ശക വിസക്കാര്‍, ടൂറിസ്റ്റ് വിസക്കാര്‍ എന്നിവര്‍ക്ക് പുറപ്പെടുന്നതിന് മുമ്പേ പി.സി.ആര്‍ കോവിഡ് ഫലം നിര്‍ബന്ധമാണ്. ദുബായ് വിമാനത്താവളം വഴി മറ്റിടങ്ങളിലേക്ക് യാത്രചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് അവര്‍ പോകുന്ന രാജ്യത്തിന്റെ നിയമപ്രകാരമാണ് കോവിഡ് പരിശോധന ബാധകമാവുക.

അതത് രാജ്യങ്ങള്‍ നിര്‍ദേശിക്കുന്നതിന് അനുസരിച്ച് ദുബായിലേക്ക് വരുന്നതിന് മുമ്പോ, ദുബായില്‍ നിന്ന് ആ രാജ്യങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പോ ഇവര്‍ പരിശോധന നടത്തേണ്ടി വരുമെന്ന് ദുരന്തനിവാരണ സമിതി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x