ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങള്‍ ഉപയോഗിച്ചാണ് കാലാവസ്ഥാ പ്രവചനം നടത്തുന്നത്. ചലിക്കുന്നതും ചലിക്കാത്തതുമായ വസ്തുക്കളുമായുള്ള അകലം, അവയുടെ ഉയരം, ദിശ, വേഗം തുടങ്ങിയവ സംവിധാനം വഴി അറിയാന്‍ കഴിയും. ട്രാന്‍സ്മിറ്റര്‍ അയയ്ക്കുന്ന റേഡിയോ തരംഗങ്ങള്‍ വഴിയാണിതു ഇത് മനസിലാക്കുന്നതിന് സാധ്യമാകുന്നത്.
ദുബായ്: കാലാവസ്ഥാ പ്രവചനത്തിനായുള്ള റഡാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്തയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എമിറേറ്റിലെ എല്ലാ മേഖലകളിലെയും കാലാവസ്ഥാ വ്യതിയാനം മുന്‍കൂട്ടി അറിയാനും നടപടികളെടുക്കാനും പുതിയ റഡാര്‍ സംവിധാനം വഴി കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങള്‍ ഉപയോഗിച്ചാണ് കാലാവസ്ഥാ പ്രവചനം നടത്തുന്നത്. ചലിക്കുന്നതും ചലിക്കാത്തതുമായ വസ്തുക്കളുമായുള്ള അകലം, അവയുടെ ഉയരം, ദിശ, വേഗം തുടങ്ങിയവ സംവിധാനം വഴി അറിയാന്‍ കഴിയും. ട്രാന്‍സ്മിറ്റര്‍ അയയ്ക്കുന്ന റേഡിയോ തരംഗങ്ങള്‍ വഴിയാണിതു ഇത് മനസിലാക്കുന്നതിന് സാധ്യമാകുന്നത്. മേഘങ്ങളിലെ മഴത്തുള്ളികളെ 200 കിലോമീറ്റര്‍ അകലത്തില്‍നിന്നു തിരിച്ചറിയുന്നതിനും അതുവഴി മഴ പെയ്യാന്‍ സാധ്യതയുള്ള സമയം മനസിലാക്കാനും അന്തരീക്ഷ നിരീക്ഷണത്തിനും റഡാര്‍ ഉപകരിക്കും.
റഡാര്‍ സംവിധാനം വഴി കൊടുങ്കാറ്റ് ഏതുമേഖലയിലൂടെ കടന്നുപോകുമെന്നും പ്രവചിക്കാന്‍ സാധിക്കും. അതേസമയം ഒറ്റ ഉപകരണം വഴി നിരീക്ഷണം, വിശകലനം, പ്രവചനം എന്നിവ സാധ്യമാകുമെന്നതാണു കാലാവസ്ഥാ നിരീക്ഷണ റഡാറിന്റെ പ്രത്യേകത.
സ്‌കൈ ഡൈവുമായി സഹകരിച്ച് ദുബായ്അല്‍ ഐന്‍ റോഡില്‍ 360 ഡിഗ്രി കാഴ്ചയ്ക്ക് സൗകര്യമുള്ള ഫ്‌ലൈ ദുബായ് കെട്ടിടത്തിലാണു റഡാര്‍ സ്ഥാപിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.