2021നകം ഒഫീസുകളില്‍ നിന്ന് കടലാസ് ഫയലുകള്‍ പൂര്‍ണമായി ഒഴിവാക്കും. ഇതിനായുള്ള സമഗ്ര പദ്ധതിക്ക് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം തുടക്കം കുറിച്ചു.
ദുബായ്: രാജ്യത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് കടലാസ് ഒഴിവാക്കുന്നു. 2021നകം ഒഫീസുകളില്‍ നിന്ന് കടലാസ് ഫയലുകള്‍ പൂര്‍ണമായി ഒഴിവാക്കും. ഇതിനായുള്ള സമഗ്ര പദ്ധതിക്ക് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം തുടക്കം കുറിച്ചു. സ്മാര്‍ട് ദുബായ് വകുപ്പാണ് ഈ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. മാലിന്യവും പരിസ്ഥിതി നാശവും കുറക്കാനും ഇടപാടുകള്‍ എളുപ്പത്തിലാക്കാനുമാണ് പുതിയ തീരുമാനം.
ജനങ്ങളുടെ സമയനഷ്ടം ഒഴിവാക്കാനും ജീവിത നിലവാരം ഉയര്‍ത്താനും എല്ലാ പദ്ധതികളും സര്‍ക്കാര്‍ ഒരുക്കും. ഡിജിറ്റല്‍ വത്കരണത്തില്‍ ദുബായ് ഇതിനകം തന്നെ ഏറെ മുന്നിലെത്തിയിരിക്കുന്നുവെന്നും സ്മാര്‍ട് ദുബായ് ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഡോ. ആഇഷാ ബിന്ത് ബുട്ടി ബിന്‍ ബിഷ്ര് അറിയിച്ചു.
2071ല്‍ ശതാബ്ദി ആഘോഷിക്കുമ്പോഴേക്കും ലോകത്തെ ഏറ്റവും മികച്ച രാജ്യമായി മാറ്റിയെടുക്കുക എന്ന പദ്ധതിയുടെ കൂടി ഭാഗമായാണ് പുതിയ തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.