Currency

ദുബായ് കനാല്‍ നാടിന് സമര്‍പ്പിച്ചു

സ്വന്തം ലേഖകൻThursday, November 10, 2016 3:24 pm

ദുബായിലെ യാത്രയൂം ജീവിതവും കൂടുതല്‍ മനോഹരവും പരിസ്ഥിതി സൗഹൃദവുമാക്കാന്‍ വഴിയൊരുക്കുന്നതാണ് കനാൽ.

ദുബായ്: ദുബായ് കനാല്‍ തുറന്നു. സ്മാര്‍ട് ദുബായ് എന്ന ആശയത്തിന്‍െറ ഉപജ്ഞാതാവും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് കനാല്‍ നാടിനു സമര്‍പ്പിച്ചത്. ദുബായിലെ യാത്രയൂം ജീവിതവും കൂടുതല്‍ മനോഹരവും പരിസ്ഥിതി സൗഹൃദവുമാക്കാന്‍ വഴിയൊരുക്കുന്നതാണ് കനാൽ.

3.2 കിലോമീറ്റര്‍ നീളമുള്ള ജലപാത 27 കോടി ദിര്‍ഹം ചെലവിട്ട് നിർമ്മിച്ചതാണ്. 2013 ഒക്ടോബറില്‍ ആയിരുന്നു കനാലിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. കനാലിന് ഇരുവശത്തുമായി 6.4 കിലോമീറ്റര്‍ നീളത്തില്‍ പുതിയ വാട്ടര്‍ ഫ്രണ്ട് നഗര പ്രദേശവും വികസിപ്പിക്കുന്നതായിരിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x