
ദുബായ്: രജതജൂബിലി ആഘോഷിക്കുന്ന ദുബായിലെ ഗ്ലോബല്‍ വില്ലേജിന്റെ പുതിയ സീസണ്‍ ഒക്ടോബര്‍ 25ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലോക കലാ സാംസ്‌കാരിക വാണിജ്യ വിപണന വിനോദ സഞ്ചാര മേഖലകള്‍ ഒരു കുടക്കീഴില്‍ അണിനിരക്കുന്ന, മധ്യപൂര്‍വ ദേശത്ത ഏറ്റവും വലിയ കാഴ്ചാ കേന്ദ്രമായ ഗ്ലോബല്‍ വില്ലേജിന്റെ 25ാം വര്‍ഷികാഘോഷമാണ് നടക്കുക. വിനോദത്തിനും ഷോപ്പിങ്ങിനും പ്രത്യേക സൗകര്യങ്ങളുള്ള ഇവിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളും കലാകായിക വിനോദങ്ങളുമെത്തുന്നു.
2021 ഏപ്രില്‍ വരെ നീണ്ടുനില്‍ക്കുന്ന ഗ്ലോബല്‍ വില്ലേജില്‍ പ്രവേശിക്കാന്‍ 15 ദിര്‍ഹമാണ് ഫീസ്. കോവിഡ് കാരണം കഴിഞ്ഞ സീസണ്‍ നേരത്തെ അടയ്ക്കുകയായിരുന്നു. എല്ലാ സുരക്ഷാ സംവിധാനങ്ങളും മുന്‍കരുതലുകളും സ്വീകരിച്ചുകൊണ്ടായിരിക്കും പുതിയ സീസണ്‍ ആരംഭിക്കുകയെന്നും വ്യക്തമാക്കി. ഇന്ത്യയടക്കം 78 രാജ്യങ്ങളില്‍ നിന്നുള്ള 3,500 ഷോപ്പിങ് ഔട് ലറ്റുകളുണ്ടായിരിക്കും. 20,000 വിനോദസാംസ്‌കാരിക പരിപാടികളും അരങ്ങേറും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.