Currency

ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചു; കൂടുതല്‍ നിയന്ത്രണങ്ങള്‍

സ്വന്തം ലേഖകന്‍Monday, March 16, 2020 12:58 pm

ദുബായ്: കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചു. ഏപ്രില്‍ 4 വരെ തുടരേണ്ട സീസണാണ് നേരത്തെ അവസാനിപ്പിച്ചത്. മുന്‍കരുതലിനായി കൈക്കൊള്ളുന്ന കര്‍ശന നടപടികളുടെ ഭാഗമായി ചൊവ്വാഴ്ചയോടെ യു.എ.ഇ എല്ലാവിധ വിസകളും നല്‍കുന്നത് നിര്‍ത്തും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ യാത്രാ വിലക്കുകള്‍ കര്‍ശനമാക്കുന്നതിന്റെ സൂചനയാണ് തീരുമാനം.

പുതുതായി നാല് രാജ്യങ്ങളിലേക്ക് കൂടി യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ യു.എ.ഇ തീരുമാനം കൈക്കൊണ്ടു. തുര്‍ക്കി, ലബനാന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി. അബൂദബിയിലെ ഗ്രാന്‍ഡ് മോസ്‌ക്, വിനോദ കേന്ദ്രങ്ങള്‍, തിയറ്ററുകള്‍ എന്നിവക്ക് പുറമെ ദുബായിലെ നിശാക്ലബുകളും അടച്ചിടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x