
ദുബായ്: ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ പുതിയ സീസണ് അടുത്തമാസം ആരംഭിക്കും. ഒക്ടോബര്‍ 29 നാണ് ഗ്ലോബല്‍ വില്ലേജിന്റെ ഇരുപത്തിനാലാമത് അധ്യായത്തിന് തുടക്കമിടുന്നത്. 166 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് 2020 ഏപ്രില്‍ നാലിന് തിരശീല വീഴും. സന്ദര്‍ശകരുടെ സന്തോഷ സൂചികയില്‍ പത്തില്‍ ഒമ്പതു മാര്‍ക്കാണ് പോയ സീസണില്‍ ഗ്ലോബല്‍ വില്ലേജ് രേഖപ്പെടുത്തിയത്.
കുടുംബങ്ങള്‍ക്ക് ഒത്തുചേര്‍ന്ന് ഉല്ലസിക്കാന്‍ കലാ സാംസ്കാരിക പരിപാടികളും ഭക്ഷ്യമേളകളും ഉള്‍ക്കൊള്ളുന്ന വില്ലേജില്‍ വിവിധ രാജ്യങ്ങളുടെ വൈവിധ്യമാര്‍ന്ന പവലിയനുകളാണ് ഒരുങ്ങുന്നത്. പുതിയ എഡീഷന് മുന്നോടിയായുള്ള തിരക്കിട്ട ജോലികള്‍ പുരോഗമിക്കുകയാണെന്ന് ഗ്ലോബല്‍വില്ലേജ് അധികൃതര്‍ അറിയിച്ചു. ദശലക്ഷകണക്കിന് സന്ദര്‍ശകരാണ് ഓരോ സീസണിലും ആഗോളഗ്രാമത്തിലേക്ക് എത്തുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.