കുറഞ്ഞവരുമാനമുള്ള കുടുംബങ്ങളിലെ 100 കുട്ടികള്‍ക്ക് വസ്ത്രവും സമ്മാനങ്ങളും നല്‍കി. ഇവ വാങ്ങാന്‍ 30 വനിതാജീവനക്കാര്‍ കുട്ടികള്‍ക്കൊപ്പം ഷോപ്പിങ് മാളില്‍ പോകുകയും ചെയ്തു. ആര്‍ടിഎ വിമന്‍സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുബായ് ടാക്സിയിലെ വനിതാ ഡ്രൈവര്‍മാര്‍ക്കും ഊദ് മദീന, സത്വ, ഹോര്‍ അല്‍ അന്‍സ്, ഹത്ത, മുഹൈസിന എന്നിവിടങ്ങളിലെ 100 കുടുംബങ്ങള്‍ക്കും ഷോപ്പിങ്, റമസാന്‍ കൂപ്പണുകള്‍ വിതരണം ചെയ്തു.
ദുബായ്: ആര്‍ടിഎയുടെ നേതൃത്തില്‍ കുട്ടികള്‍ക്കും കുറഞ്ഞവരുമാനക്കാര്‍ക്കും ഷോപ്പിങ് വൗച്ചറുകളും റമസാന്‍ ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. സായിദ് ജീവകാരുണ്യ ദിനാചരണത്തിന്റെ ഭാഗമായാണ് ആര്‍ടിഎ സമ്മാനങ്ങള്‍ നല്‍കിയത്. റെഡ് ക്രസന്റ് അടക്കമുള്ള സംഘടനകളുടെ സഹകരണത്തോടെയായിരുന്നു സമ്മനാങ്ങള്‍ വിതരണം ചെയ്തത്.
കുറഞ്ഞവരുമാനമുള്ള കുടുംബങ്ങളിലെ 100 കുട്ടികള്‍ക്ക് വസ്ത്രവും സമ്മാനങ്ങളും നല്‍കി. ഇവ വാങ്ങാന്‍ 30 വനിതാജീവനക്കാര്‍ കുട്ടികള്‍ക്കൊപ്പം ഷോപ്പിങ് മാളില്‍ പോകുകയും ചെയ്തു. ആര്‍ടിഎ വിമന്‍സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുബായ് ടാക്സിയിലെ വനിതാ ഡ്രൈവര്‍മാര്‍ക്കും ഊദ് മദീന, സത്വ, ഹോര്‍ അല്‍ അന്‍സ്, ഹത്ത, മുഹൈസിന എന്നിവിടങ്ങളിലെ 100 കുടുംബങ്ങള്‍ക്കും ഷോപ്പിങ്, റമസാന്‍ കൂപ്പണുകള്‍ വിതരണം ചെയ്തു. മാത്രവുമല്ല 400 കുടുംബങ്ങളില്‍ സന്ദര്‍ശനം നടത്തി സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.