Currency

പൊടിക്കാറ്റ്: വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം

സ്വന്തം ലേഖകന്‍Wednesday, September 5, 2018 1:23 pm

ദുബായ്: ശക്തമായ പൊടിക്കാറ്റ് കാരണം വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും 2000 മീറ്ററിലും താഴെയായിരിക്കും ദൂരക്കാഴ്ച.

ഋതുമാറ്റമാണ് പൊടിക്കാറ്റിനും മറ്റും കാരണമാകുന്നത്. അടുത്ത ഒരാഴ്ച വരെ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണം. വരുന്ന ആഴ്ചയ്ക്കുള്ളില്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താഴുമെന്നും അധികൃതര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x