Currency

പുതിയ നികുതി പ്രാബല്യത്തിൽ; വില വർധിച്ചത് 920 ഉത്പന്നങ്ങൾക്ക്

സ്വന്തം ലേഖകൻMonday, January 1, 2018 8:39 pm

മനാമ: പുകയില, എനർജി ഡ്രിങ്കുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിങ്ങനെയുള്ള ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി ബഹ്രൈനിൽ പ്രാബല്യത്തിൽ വന്നു. ഇതോടെ 920 ഉത്പന്നങ്ങൾക്ക് വില വർധിക്കും.

പുകയില ഉത്പന്നങ്ങൾക്കും ഊർജ പാനീയങ്ങൾക്കും 100 ശതമാനം നികുതിയും സോഫ്റ്റ് ഡ്രിങ്കുകൾക്ക് 50 ശതമാനം നികുതിയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

നികുതി പ്രാബല്യത്തിൽ വന്നതോടെ മിക്ക സോഫ്റ്റ് ഡ്രിങ്കുകളുടേയും വില 0.225 ബഹ്‌റൈൻ ദിനാറും ഊർജ പാനീയങ്ങൾക്ക് 1.2 ദിനാറും വില വർധിച്ചിട്ടുണ്ട്. 1.8 മുതൽ 2.4 വരെ ദിനറാണ് സിഗററ്റുകൾളുടെ വിലയെങ്കിൽ 3 മുതൽ 3.5 വരെ ദിനറാണ് പൈപ്പ് പുകയില ഉത്പന്നങ്ങൾക്ക് വില.

ഈ ഉത്പന്നങ്ങളുടെ ഉൽപ്പാദകർ, ഇറക്കുമതിക്കാർ, എക്സൈസ് ഉത്പന്നങ്ങളുടെ സംഭരണത്തിൽ ഉൾപ്പെട്ടവർ എന്നിവർ ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇക്കാര്യത്തിൽ തങ്ങളുടെ മാനദണ്ധങ്ങൾ പാലിക്കാത്തവരിൽ നിന്നും 5,000 ബഹ്‌റൈൻ ദിനാർ വരെ പിഴ ഈടാക്കുന്നതാണെന്നു വാണിജ്യ മന്ത്രാലയം അറിയിച്ചു.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x