ഭൂചലന സാധ്യത മുന്‍കൂട്ടിയറിഞ്ഞു രക്ഷാപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും ദുരന്തവ്യാപ്തി പരമാവധി കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നൂതന സംവിധാനമൊരുക്കുന്നത്. നിലവിലുള്ള സംവിധാനങ്ങളേക്കാള്‍ കാര്യക്ഷമമായ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
അബുദാബി: ഭൂചലനം നേരത്തെ അറിഞ്ഞു മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം വികസിപ്പിക്കാനൊരുങ്ങി യുഎഇ. ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും (എന്‍.സി.എം.എസ്) ഷാര്‍ജ സര്‍വകലാശാലയും ചേര്‍ന്നാണ് സംവിധാനം വികസിപ്പിക്കുന്നത്. ഇതോടൊപ്പം കൃത്രിമമായി കൂടുതല്‍ മഴ പെയ്യിക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു.
ഇതുസംബന്ധിച്ചു കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി പദ്ധതികളുടെ അന്തിമ രൂപരേഖ തയ്യാറാക്കും. ഭൂചലന സാധ്യത മുന്‍കൂട്ടിയറിഞ്ഞു രക്ഷാപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും ദുരന്തവ്യാപ്തി പരമാവധി കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നൂതന സംവിധാനമൊരുക്കുന്നത്. നിലവിലുള്ള സംവിധാനങ്ങളേക്കാള്‍ കാര്യക്ഷമമായ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
നിമിഷങ്ങള്‍ക്കു മുന്‍പ് അറിഞ്ഞാലും മികച്ച പ്രതിരോധം ആസൂത്രണം ചെയ്യാനാകും. നൂറു കിലോമീറ്ററിനപ്പുറമുള്ള നേരിയ ചലനങ്ങള്‍പോലും കണ്ടെത്താന്‍ കഴിയുമെന്നതാണ് പുതിയ സംവിധാനത്തിന്റെ നേട്ടം. ഭൂകമ്പ തീവ്രത അളക്കാനും മറ്റും നിലവിലുള്ള രീതിയേക്കാള്‍ പതിന്മടങ്ങു മികച്ച ശാസത്രീയ സംവിധാനമാണു ലക്ഷ്യമിടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.