ലോക ബാങ്കിന്‍െറ ഇന്‍ഫ്ളുവന്‍ഷ്യല്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിലാണ് ഇക്കാര്യം പറയുന്നത്. ബിസിനസ് നടത്തിക്കൊണ്ടുപോകാന്‍ എളുപ്പമുള്ള രാഷ്ട്രങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന സൂചികയാണിത്.
ഷാർജ: ബിസിനസ് തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ ഗൾഫ് രാജ്യം യുഎഇ ആണെന്ന് ലോകബാങ്ക്. ലോക ബാങ്കിന്‍െറ ഇന്‍ഫ്ളുവന്‍ഷ്യല്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിലാണ് ഇക്കാര്യം പറയുന്നത്. ബിസിനസ് നടത്തിക്കൊണ്ടുപോകാന്‍ എളുപ്പമുള്ള രാഷ്ട്രങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന സൂചികയാണിത്.
ബിസിനസ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്ക്കുപുറമെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതി, വൈദ്യുതി ലഭിക്കല്‍, വസ്തു രജിസ്ട്രേഷന്, നികുതി, കയറ്റുമതിക്കും ഇറക്കുമതിക്കുമുള്ള നടപടികളും വേണ്ടിവരുന്ന സമയവും, നിക്ഷേപക സംരക്ഷണം തുടങ്ങിയ കാര്യങ്ങൾ മുൻ നിർത്തി തയ്യാറാക്കിയ പട്ടികയാണിത്.
യുഎഇ, ബഹ്റൈൻ, ഒമാൻ, മൊറോക്കൊ, ടുനിഷ്യ, മാൾട്ട, ഖത്തർ, സൗദി അറേബ്യ, കുവൈറ്റ്, ജോർദാൻ എന്നിവയാണ് മിഡിൽ ഈസ്റ്റ് & നോർത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ യഥാക്രമം ആദ്യപത്ത് സ്ഥാനങ്ങളിൽ നിൽക്കുന്ന രാജ്യങ്ങൾ. ലോകത്തെ മൊത്തം കണക്കെടുക്കുമ്പട്ട്റ്റികയിൽ യുഎഇയ്ക്ക് ഇരുപത്തിയാറാം സ്ഥാനമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.