Currency

ബലി പെരുന്നാൾ; യുഎഇ പൊതുഅവധി ദിനങ്ങൾ പ്രഖാപിച്ചു

സ്വന്തം ലേഖകൻSunday, September 4, 2016 4:48 pm

ബലി പെരുന്നാളിനോട് അനുബന്ധിച്ച് സെപ്തംബർ 11 മുതൽ 17 വരെ പൊതുഅവധിയായിരിക്കുമെന്ന് ദുബായ് ഭരണാധികാരിയും യുഎഇ പ്രൈം മിനിസ്റ്ററും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മൗക്തം അറിയിച്ചു.

ദുബായ്: ബലി പെരുന്നാളിനോട് അനുബന്ധിച്ച് സെപ്തംബർ 11 മുതൽ 17 വരെ പൊതുഅവധിയായിരിക്കുമെന്ന് ദുബായ് ഭരണാധികാരിയും യുഎഇ പ്രൈം മിനിസ്റ്ററും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മൗക്തം അറിയിച്ചു. ട്വിറ്ററിലൂടെയാണു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

സെപ്തംബർ 11 നു അടയ്ക്കുന്ന സർക്കാർ സ്ഥാപനങ്ങൾ 18 നായിരിക്കും വീണ്ടും തുറന്ന് പ്രവർത്തിക്കുക. സെപ്തബർ 12 നു ബലി പെരുന്നാൾ ആയിരിക്കുമെന്ന് യുഎഇ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതേസമയം പ്രൈവറ്റ് മേഖലകളിൽ സെപ്തംബർ 11 മുതൽ 13 വരെയായിരിക്കും അവധി.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x