
ദുബായ്: അടുത്ത വര്‍ഷം ദുബായില്‍ പുതിയ എട്ടു സ്കൂളുകള്‍ കൂടി തുറക്കുമെന്ന് കെ.എച്ച്.ഡി.എ അധികൃതര്‍ അറിയിച്ചു. 2020ഓടെ പുതിയ എട്ട് സ്കൂളുകള്‍ കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ മേഖലക്ക് അതു കരുത്താകുമെന്നും 13000 കുട്ടികള്‍ക്ക് പഠനസൗകര്യം കൂടുന്നതിനൊപ്പം രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികള്ക്കിണങ്ങിയതും മികച്ചതുമായ സ്കൂളുകള്‍ കണ്ടെത്താന്‍ കൂടുതല്‍ സാധ്യത തെളിയുമെന്നും കെ.എച്ച്.ഡി.എ സി.ഇ.ഒ മുഹമ്മദ് ദര്‍വിശ് പറഞ്ഞു.
അഞ്ച് സ്കൂളുകള്‍ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം തുടങ്ങും. ശേഷിക്കുന്ന മൂന്നെണ്ണം അടുത്ത അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുമെന്നും മുഹമ്മദ് ദര്‍വിശ് വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി. അല്‍ തവാര്‍, കിസൈസ്, ജുമൈരിയ വില്ലേജ് ട്രയാംഗിള്‍, ജബല്‍അലി എന്നിവിടങ്ങളിലാണ് ഈ അധ്യയന വര്‍ഷത്തില്‍ സ്കൂളുകള്‍ തുറക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 41 പുതിയ സ്കൂളുകളാണ് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.