വിമാനത്തിന്റെ ചക്രങ്ങള്‍ റണ്‍വേയില്‍ തൊട്ടിട്ടും വിമാനത്തിന്റെ ലാന്റിങ്ങ് പൈലറ്റ് ഒഴിവാക്കാന്‍ ശ്രമിച്ചുവെന്നും വിമാനം വീണ്ടും പറത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും വീണ്ടും പറത്താൻ ശ്രമിച്ചപ്പോൾ വിമാനത്തിന്റെ ചക്രങ്ങള്‍ റണ്‍വേയിലുരസിയാണു തീ പിടിച്ചതെന്നുമാണു റിപ്പോർട്ട്.
ദുബായ്: എമിറേറ്റ്സ് വിമാന അപകടം സംബന്ധിച്ച റിപ്പോർട്ട് യുഎഇ വ്യോമയാന മന്ത്രാലയം പുറത്ത് വിട്ടു. അപകടത്തിൽപ്പെട്ട ബോയിങ്ങ് 777 വിമാനത്തിന്റെ ചക്രങ്ങള്‍ റണ്‍വേയില്‍ തൊട്ടിട്ടും വിമാനത്തിന്റെ ലാന്റിങ്ങ് പൈലറ്റ് ഒഴിവാക്കാന്‍ ശ്രമിച്ചുവെന്നും വിമാനം വീണ്ടും പറത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .
വീണ്ടും പറത്താൻ ശ്രമിച്ചപ്പോൾ വിമാനത്തിന്റെ ചക്രങ്ങള്‍ റണ്‍വേയിലുരസിയാണു തീ പിടിച്ചതെന്നാണു റിപ്പോർട്ട് വ്യക്തമാക്കുന്നത്. വിമാനത്തിന്റെ എഞ്ചിന്‍, കോക്പിറ്റ് ശബ്ദരേഖകള്‍, വിമാനത്തിന്റെ ഡേറ്റ റെക്കോര്‍ഡുകള്‍ എന്നിവ അബുദാബി ലാബോറട്ടറിയില്‍ അയച്ച് പരിശോധന നടത്തിയ ശേഷം തയ്യാറാക്കിയ റിപ്പോർട്ട് ആണു പുറത്ത് വിട്ടത്.
കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനു 300 യാത്രക്കാരുമായി തിരുവനന്തപുരത്തുനിന്നും ദുബായിലേക്ക് പറന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെടുകയും. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ യുഎഇ അഗ്നിശമന സേനാംഗം മരിക്കുകയും ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.