ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷോയുടെ ഇലക്ട്രിക് കാറുകളാകും ഇതിനായി ഉപയോഗിക്കുക. യാത്രക്കാര്‍ക്ക് ശല്ല്യമാവാതെ സുരക്ഷയൊരുക്കാന്‍ ഇവ ഉപകരിക്കും. ഇലക്ട്രിക് കാറുകള്‍ പട്രോളിംഗിനായി പുറത്തിറക്കിയ വിവരം കഴിഞ്ഞ ദിവസമാണ് അധികൃതര്‍ പുറത്തുവിട്ടത്.
ദുബായ്: ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനുള്ള യു.എ.ഇ തീരുമാനം നടപ്പാക്കാന്‍ ഒരുങ്ങി ദുബായ് പൊലീസും. ദുബായ് പൊലീസിന്റെ വാഹനശേഖരത്തില്‍ ഇലക്ട്രിക് കാറുകള്‍ക്ക് മുന്‍ഗണന നല്‍കി പ്രധാന കേന്ദ്രങ്ങളിലെ സുരക്ഷയ്ക്ക് ഇലക്ട്രിക് കാറുകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനാണ് തീരുമാനം.
അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാവല്‍ മെച്ചപ്പെടുത്താന്‍ ഇലക്ട്രിക് കാറുകള്‍ പ്രയോജനപ്പെടുത്തും. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷോയുടെ ഇലക്ട്രിക് കാറുകളാകും ഇതിനായി ഉപയോഗിക്കുക. യാത്രക്കാര്‍ക്ക് ശല്ല്യമാവാതെ സുരക്ഷയൊരുക്കാന്‍ ഇവ ഉപകരിക്കും. ഇലക്ട്രിക് കാറുകള്‍ പട്രോളിംഗിനായി പുറത്തിറക്കിയ വിവരം കഴിഞ്ഞ ദിവസമാണ് അധികൃതര്‍ പുറത്തുവിട്ടത്.
എന്നാല്‍ എത്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ട് പതിറ്റാണ്ടിനകം പൂര്‍ണമായും വൈദ്യൂതി വാഹനങ്ങള്‍ ഉപയോഗിക്കാനുള്ള ലോകത്തിലെ മുന്‍ നിര നഗരങ്ങളുടെ നീക്കത്തില്‍ ഒരു പടി മുന്നില്‍ എത്തിയിരിക്കുകയാണ് ദുബായ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.