
ലണ്ടന്‍: യുകെയെ ദുരിതത്തിലാഴ്ത്തിക്കൊണ്ടിരുന്ന അസാധാരണവും അതിശക്തവുമായ വിന്ററിന് അല്പം ശമനം കണ്ട് തുടങ്ങിയെന്ന് പുതിയ റിപ്പോര്‍ട്ട്. എന്നാലും രാജ്യമാകമാനമുള്ള മഞ്ഞും തണുപ്പും തീര്‍ത്തും വിട്ട് മാറാന്‍ ദിവസങ്ങള്‍ ഇനിയുമെടുക്കുമെനാണ് സാധ്യത. ഏറ്റവും പുതിയ കാലാവസ്ഥാ പ്രവണതകള്‍ അനുസരിച്ച് വിവിധയിടങ്ങളിലെ മൈനസ് താപനിലയ്ക്ക് വ്യത്യാസം വരുകയും ചൂട് ക്രമത്തില്‍ കൂടുകയും ചെയ്യുന്നുണ്ട്. ഇത് പ്രകാരം സൗത്ത് വെസ്റ്റില്‍ ഇന്ന് താപനില 11 ഡിഗ്രിയും സൗത്ത് ഈസ്റ്റിലും മിഡ്ലാന്‍ഡ്സിലും 9 ഡിഗ്രിയും സ്കോട്ട്ലന്‍ഡില്‍ ആറ് ഡിഗ്രിയുമാകുമെന്നാണ് പ്രവചനം.
അതേസമയം കാറ്റും മഴയും യുകെ ഉണ്ടാകുമെന്നാണ് പുതിയ കാലാവസ്ഥാ മുന്നറിയിപ്പ്. തല്‍ഫലമായി ഈ വാരാന്ത്യത്തില്‍ ‘കൂടുതല്‍ പരമ്പരാഗതമായ വിന്റര്‍’ യുകെയെ ശ്വാസം മുട്ടിക്കുകയും ചെയ്തിരുന്നു. ശക്തമായ ഹിമപാതവും ഐസ് വര്‍ഷവും കൂടുകയും ഊഷ്മാവ് ഇടിഞ്ഞ് താഴുകയും ചെയ്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ ഈ വാരാന്ത്യം വരെ പ്രതികൂലമായ അവസ്ഥകള്‍ രാജ്യത്ത് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഇംഗ്ലണ്ടില്‍ ഈ വിന്ററിലെ ഏറ്റവും തണുപ്പാര്‍ന്ന രാത്രിയുണ്ടാവുകയും താപനില മൈനസ് 12 ഡിഗ്രിയാവുകയും ചെയ്തിരുന്നു.
ഇന്നലെ രാവിലെ നോര്‍ത്തംബര്‍ലാന്‍ഡിലെ ചില്ലിംഗ്ഹാം ബാണ്സില് താപനില മൈനസ് 11.7 ഡിഗ്രി വരെ ഇടിഞ്ഞിരുന്നു. സ്കോട്ട്ലന്‍ഡില്‍ താപനില മൈനസ് 16 ഡിഗ്രിയിലേക്കാഴ് രാത്രി കുറഞ്ഞിരിക്കുന്നത്. ഇതിനിടെ ഇവിടുത്തെ ഉയര്‍ന്ന മലമ്പ്രദേശങ്ങളില്‍ കടുത്ത തോതില്‍ ഹിമപാതമുണ്ടാകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.