Currency

അബൂദബിയിലെ സ്‍കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിൽ പരിശീലനം

സ്വന്തം ലേഖകൻThursday, October 20, 2016 4:33 pm

അടുത്തിടെ സ്കൂള്‍ ബസ് അപകടത്തില്‍പെട്ട് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതേതുടർന്നാണ് അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്ക് ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നത്.

അബുദാബി: അബൂദബിയിലെ സ്‍കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിൽ പരിശീലനം നൽകുന്നു. അടുത്തിടെ സ്കൂള്‍ ബസ് അപകടത്തില്‍ പെട്ട് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതേതുടർന്നാണ് അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്ക് സ്കൂൾബസ് ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നത്. എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ടിന്റെ നേത്രത്വത്തിലാണ് പരിശീലനം.

എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് പരിശീലന കേന്ദ്രം മാനേജര്‍ അബ്ദുല്ല ആല്‍ മദാനിയാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര സാഹചര്യങ്ങളിലും അപകടങ്ങളിലും കുട്ടികളെ എങ്ങനെ ബസുകളില്‍നിന്ന് സുരക്ഷിതമായി മാറ്റാം, കുട്ടികളെ മാറ്റാന്‍ സാധ്യമായ വഴികള്‍ എങ്ങനെയെല്ലാം കണ്ടെത്താം തുടങ്ങിയ കാര്യങ്ങൾ പരിശീലത്തിന്റെ ഭാഗമായി ഡ്രൈവർമാർക്ക് പറഞ്ഞുകൊടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x