
ദുബായ്: പുതുതായി 36 വിമാനങ്ങള്‍ വാങ്ങാന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തീരുമാനം. പതിനാറ് ബില്യന്‍ യുഎസ് ഡോളര്‍ ചെലവിലാണ് പുതുതായി 36 വിമാനങ്ങള്‍ എമിറേറ്റ്‌സ് വാങ്ങുന്നത്. വന്‍കിട വിമാന കമ്പനിയായ എയര്‍ ബസുമായി ഇതു സംബന്ധിച്ച കരാറില്‍ എമിറേറ്റ്‌സ് ഒപ്പുവെച്ചു.
പുതിയ വിമാനങ്ങള്‍ ലഭ്യമാകുന്നതോടെ ഏറ്റവും വലിയ കുതിപ്പായിരിക്കും എമിറേറ്റ്‌സ് നടത്തുക. ഭാവിയുടെ മുന്നേറ്റം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് എയര്‍ ബസുമായി വന്‍തുകയുടെ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. കരാര്‍ പ്രകാരമുള്ള വിമാനങ്ങള്‍ 2020 ഓടെ ലഭിച്ചു തുടങ്ങും. വിമാന കമ്പനിയുടെ ഭാവി വളര്‍ച്ച മുന്നില്‍ കണ്ട് എമിറേറ്റ്‌സ് സ്വീകരിക്കുന്ന നടപടികളില്‍ ഏറ്റവും പ്രധാനപ്പെട്ടതു കൂടിയാണ് എയര്‍ ബസുമായുള്ള കരാര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.