Currency

ദുബായില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവര്‍ക്ക് ഇനി മുതല്‍ വിമാനത്താവളത്തില്‍ തന്നെ കോവിഡ് പരിശോധന

സ്വന്തം ലേഖകന്‍Saturday, January 30, 2021 7:05 pm

ദുബായ്: ദുബായില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവര്‍ക്ക് കോവിഡ് പരിശോധനക്ക് ദുബായ് വിമാനത്താവളത്തില്‍ തന്നെ സൗകര്യമൊരുക്കും. 31 മുതല്‍ ദുബായില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവര്‍ക്ക് പുതിയ യാത്രാ പ്രോട്ടോക്കോളാണ് നിലവില്‍ വരുന്നത്. പരിശോധനക്ക് ദുബായ് വിമാനത്താവളത്തില്‍ തന്നെ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ടെന്നാണ് ദുരന്ത നിവാരണ സമിതിയുടെ വിശദീകരണം. യാത്ര ചെയ്യേണ്ട രാജ്യത്തിന് അനുസരിച്ചാണ് റാപ്പിഡ് പിസിആര്‍ ടെസ്റ്റ് ആണോ, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റാണോ വേണ്ടി വരിക എന്ന് തീരുമാനിക്കുക.

നിലവില്‍ കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് ടെസ്റ്റ് വേണ്ടിയിരുന്നില്ല. എന്നാല്‍, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് പോകാന്‍ പിസിആര്‍ ഫലം നിര്‍ബന്ധവുമാണ്. കേരളത്തിലേക്ക് പോകുന്നവര്‍ വിമാനത്താവളത്തില്‍ ടെസ്റ്റിന് വിധേയമാവണോ എന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശമൊന്നും ലഭ്യമായിട്ടില്ലെന്നാണ് വിമാനകമ്പനി അധികൃതര്‍ പറയുന്നത്.

ദുബായ് വിമാനത്താവളത്തില്‍ റാപിഡ് പരിശോധന ലഭ്യമായിരിക്കും എന്നാണ് വിമാനകമ്പനികള്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നത്. ഏതായാലും 31 ന് നാട്ടിലേക്ക് പോകേണ്ടവര്‍ പുറമേ നിന്ന് കോവിഡ് ടെസ്റ്റിന് വിധേയരാവേണ്ടി വരില്ല എന്നത് വ്യക്തമാണ്. നാട്ടില്‍ നിന്ന് ദുബായിലേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറിനിടയിലെടുത്ത പിസിആര്‍ പരിശോധനാ ഫലവും നിര്‍ബന്ധമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x