ദുബായ്: എമിറേറ്റ്സ് വിമാന ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് 24 മാസം വരെ മാറ്റിയെടുക്കാം. ബുക്ക് ചെയ്ത ദിവസം മുതല്‍ 24 മാസം വരെ ടിക്കറ്റിനു സാധുതയുണ്ടാകും. ബുക്ക് ചെയ്ത സ്ഥലത്തേക്ക് അനുയോജ്യമായ ഏതു ദിവസവും യാത്ര ചെയ്യാനാകും. ഇതിന് അധിക ഫീസ് ഈടാക്കില്ലെന്നും അറിയിച്ചു. മേയ് 31 മുതല്‍ ജൂണ്‍ ഒന്നു വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ആനുകൂല്യം. ജൂണ്‍ ഒന്നിനുശേഷമുള്ള നിരക്കില്‍ അന്നത്തെ സാഹചര്യമനുസരിച്ച് വ്യത്യാസമുണ്ടാകും.
യാത്ര മാറ്റിവയ്ക്കുന്നതിന്റ പേരില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാതെ മറ്റൊരു ദിവസം യാത്രക്കാരനു തിരഞ്ഞെടുക്കാം. ഈ വിവരം അറിയിക്കണം. യാത്ര ചെയ്തില്ലെന്ന പേരില്‍ ടിക്കറ്റ് റദ്ദാകില്ല. ടിക്കറ്റിന്റെ തുകയ്ക്കു തുല്യമായ ട്രാവല്‍ വൗച്ചര്‍ വാങ്ങാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരു വര്‍ഷമാണ് വൗച്ചറിന്റെ കാലാവധി. ഒരു വര്‍ഷത്തേക്കു കൂടി പുതുക്കാം. യാത്ര ചെയ്യുന്നില്ലെങ്കില്‍ എമിറേറ്റ്സിന്റെ മറ്റു സേവനങ്ങള്‍ക്ക് വൗച്ചര്‍ ഉപയോഗപ്പെടുത്താം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.