
ദുബായ്: ബോര്‍ഡിങ് പാസ് യുഎഇയിലെ റസ്റ്ററന്റുകളില്‍ കുറഞ്ഞനിരക്കില്‍ ഭക്ഷണം കഴിക്കാന്‍ എമിറേറ്റ്സ് എയര്‍ലൈന്‍ സൗകര്യമൊരുക്കി. 400ലേറെ റസ്റ്ററന്റുകളില്‍ ആനുകൂല്യം ലഭിക്കും. എമിറേറ്റ്സ് വിമാനങ്ങളില്‍ ദുബായ് വഴി യാത്രചെയ്യുന്നവര്‍ക്ക് മേയ് 1 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.
സ്പാകള്‍, റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍, ഉല്ലാസ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും 50% വരെ വിലക്കുറവുണ്ടാകും. രാജ്യാന്തര റീട്ടെയ്ല്‍ സ്ഥാപനങ്ങളില്‍ 30% വിലക്കുറവുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.